അനധികൃത കുടിയേറ്റം: ഇസ്രായേലിനതിരെ ഒബാമ നിലപാട് സ്വീകരിക്കുമെന്ന് നെതന്യാഹുവിന് ആശങ്ക

ജറൂസലം: അനധികൃത കുടിയേറ്റ നിര്‍മാണ വിഷയത്തില്‍ ഇസ്രായേലിനെതിരെ യു.എന്നില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നിലപാട് സ്വീകരിക്കുമോയെന്ന് ജൂതരാഷ്ട്രത്തലവന് ഉത്കണ്ഠ. ജനുവരിയില്‍ സ്ഥാനമൊഴിയാനിരിക്കുന്ന ഒബാമ, പടിയിറക്കത്തിനുമുമ്പ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇസ്രായേല്‍ കൈയേറ്റങ്ങള്‍ക്കെതിരെ സംസാരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആശങ്ക പ്രകടിപ്പിച്ചത്.

അമേരിക്കയുമായി ഇസ്രായേലിന് അടുത്ത ബന്ധമാണുള്ളത്. കഴിഞ്ഞ എല്ലാ പ്രസിഡന്‍റുമാരും കാലാവധി കഴിയുവോളം ഇസ്രായേലിന്‍െറ നയങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.   ഇസ്രായേലിന്‍െറ അനധികൃത കുടിയേറ്റ  നിര്‍മാണങ്ങളില്‍  രോഷംപ്രകടിപ്പിച്ച അമേരിക്കയെ അനുനയിപ്പിക്കാന്‍ ഈ മാസം ആദ്യം നെതന്യാഹു യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ടെലിഫോണ്‍ സംഭാഷണം  നടത്തിയിരുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ വീടുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതെന്നും ഫലസ്തീന്‍-ഇസ്രായേല്‍  സമാധാന ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന നടപടികളാണിതെന്നും  അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - benjamin netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.