ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ ഭാര്യ സാറ അഴിമതി കേസിൽ വിചാരണ നേരിടണം. അറ്റോണി ജനറൽ അവിഷായ് മാൻഡെൽബിൽറ്റാണ് സാറ വിചാരണ നേരിടണമെന്ന് അറിയിച്ചിരിക്കുന്നത്. പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപണമാണ് സാറക്കെതിരെ ഉയർന്നിട്ടുള്ളത്.
സാറക്കെതിരെ കുറ്റം ചുമത്താനും വിചാരണ നടത്താനും ആവശ്യപ്പെട്ടുള്ള പൊലീസിെൻറ ശിപാർശ അറ്റോണി ജനറൽ അംഗീകരിച്ചതോടെയാണ് നിയമനടപടിക്ക് വഴിയൊരുങ്ങിയത്. പൊതു ഖജനാവിലെ പണമുപയോഗിച്ച് വീട്ടിലേക്ക് ഫർണിച്ചറും മറ്റ് ഗൃഹോപകരണങ്ങളും വാങ്ങിയെന്നാണ് സാറക്കെതിരായ പ്രധാന ആരോപണം.
അതേ സമയം, ഭാര്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ അസംബന്ധമാണെന്ന നിലപാടിലാണ് നെതന്യാഹു. കേസുമായി ബന്ധപ്പെട്ട് സാറയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.