വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്‍െറ പുതിയ പ്രധാനമന്ത്രിയായി ബില്‍ ഇംഗ്ളീഷ് സ്ഥാനമേറ്റു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ കീ കഴിഞ്ഞ ആഴ്ച രാജിവെച്ച സാഹചര്യത്തിലാണ് ന്യൂസിലന്‍ഡിന്‍െറ ധനകാര്യമന്ത്രിയായിരുന്ന ബില്‍ ഇംഗ്ളീഷിന് നറുക്ക് വീണത്. എട്ടു വര്‍ഷം കീയുടെ ഡെപ്യൂട്ടി മന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന ശേഷം പുതിയ ജോലി ഏറ്റെടുക്കുന്നതില്‍ സന്തുഷ്ടനാണെന്ന് ഇംഗ്ളീഷ് പറഞ്ഞു. സഹകരണ മന്ത്രി പോള ബെന്നറ്റിനെയാണ് സഹമന്ത്രിയായി തെരഞ്ഞെടുത്തത്. പുതിയ ആശയങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ ഇംഗ്ളീഷിനും ബെന്നറ്റിനും കഴിയുമെന്ന് നാഷനല്‍ പാര്‍ട്ടി പ്രസിഡന്‍റ് പീറ്റര്‍ ഗുഡ്ഫെല്ളോ അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡുകാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സേവനം സര്‍ക്കാറിന്‍െറ ഭാഗത്തു നിന്ന് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകനായിരുന്ന ഇംഗ്ളീഷ് കോമേഴ്സിലും സാഹിത്യത്തിലും ബിരുദം നേടിയിട്ടുണ്ട്. 1990 മുതലാണ് അദ്ദേഹം പാര്‍ലമെന്‍റിന്‍െറ ഭാഗമായത്. 2002ല്‍ ഇംഗ്ളീഷ് നേതാവായിരുന്നപ്പോഴാണ് നാഷനല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശമായ തോല്‍വി ഏറ്റുവാങ്ങിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.