കൈറോ: കൈറോയിലെ സെന്‍റ് മാര്‍ക്സ് കത്തീഡ്രലിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഞായറാഴ്ച പതിവ് കുര്‍ബാന നടന്നുകൊണ്ടിരിക്കെ പ്രാദേശിക സമയം പത്തിനായിരുന്നു സംഭവം. പള്ളിയില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലാണ് വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പള്ളിയാണിത്. ക്രിസ്തീയ പുരോഹിതന്‍ പോപ് തവാദ്രോസ് രണ്ടാമന്‍െറ ഓഫിസും വസതിയും ഈ ദേവാലയത്തിലാണ്. പള്ളിയിലെ പ്രാര്‍ഥനമുറിയിലാണ് ബോംബ് വെച്ചത്. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ദേവാലയത്തിന്‍െറ പ്രാര്‍ഥനമുറിയോടു ചേര്‍ന്ന മതില്‍ വഴിയാണ് ആക്രമി ബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നു. പള്ളിയുടെ ബാഹ്യഭാഗം തകര്‍ന്നതിന്‍െറ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള 12 കിലോ മാരക സ്ഫോടകവസ്തു നിറച്ച ബോംബാണ് ദാരുണമായ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.