ബെയ്ജിങ്: തെൻറ പിൻഗാമി ഇന്ത്യയിൽ നിന്നാണെന്നും ചൈന നിശ്ചയിക്കുന്ന ആളെ അംഗീകരിക് കില്ല എന്നുമുള്ള തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ പ്രസ്താവന തള്ളി ചൈന.
ദലൈലാ മയുടെ പിൻഗാമി ആരെന്നത് കമ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് ദലൈലാമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തെൻറ മരണശേഷം ഇന്ത്യയിൽനിന്ന് പിൻഗാമി ഉണ്ടായേക്കാമെന്നാണ് പറഞ്ഞത്. തിബത്തൻ ബുദ്ധിസത്തിലെ അസാധാരണമായ പ്രക്രിയയാണ് ദലൈലാമയുടെ പുനരവതാരം. മതപരമായ വിശ്വാസം ചൈനീസ് സർക്കാറിെൻറ നയമാണ്. നിരവധി ആചാരങ്ങളിലൂടെയാണ് പുനരവതാരത്തെ തിരഞ്ഞെടുക്കുക. തിബത്തുകാരുടെ മതവിശ്വാസ കാര്യങ്ങളിൽ ഇടപെടാനും തങ്ങൾക്ക് അധികാരമുണ്ട് -ചൈനീസ് വിദശേകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
1959ല്‍ അഭയാർഥിയായെത്തിയ ദലൈലാമ 60 വര്‍ഷമായി ഇന്ത്യയിലാണ് കഴിയുന്നത്. 1950ല്‍ തിബത്തിെൻറ നിയന്ത്രണമേറ്റെടുത്തിനു ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായാണ് കാണുന്നത്. വടക്കുകിഴക്കന്‍ തിബത്തിലെ താക്റ്റ്സെര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ ആറിനായിരുന്നു ഗ്യാറ്റ്സോയുടെ ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.