വാഷിങ്ടൺ: യു.എസിന്‍റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ് യുദ്ധക്കപ്പൽ പിടിച്ചെടുത്തു. സൗത് ചൈന കടലിലെ അന്താരാഷ്ട്ര ജലമേഖലയിൽ വിന്യസിച്ചിരുന്ന ഡ്രോൺ ആണ് പിടിച്ചെടുത്തത്.
സംഭവത്തെ തുടർന്ന് അമേരിക്കൻ നയതന്ത്രജ്ഞർ പ്രതിഷേധം അറിയിച്ചതായും അന്തർവാഹനി ഡ്രോൺ തിരികെ നൽകാനും ആവശ്യപ്പെട്ടതായും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ഫിലിപ്പീൻസിലെ വടക്ക് പടിഞ്ഞാറ് ഉൾക്കടലിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തർക്കമേഖലയായ സൗത് ചൈന കടലിൽ ചൈന സേനാവിന്യാസം വർധിപ്പിച്ചതും വലിയ ആശങ്കക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.