ഇസ്ലാമാബാദ്: ഇന്ത്യയുടെയോ പാകിസ്താെൻറയോ ഭാഗമാകുന്നതിനുപകരം ബംഗാൾ സ്വത ന്ത്ര രാജ്യമായി മാറുന്നതാണ് അഭികാമ്യമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമൻറ് ആറ്റ്ലി അഭിപ്രായപ്പെട്ടിരുന്നതായി റിപ്പോർട്ട്. 1947ൽ അന്നത്തെ ബ്രിട്ടനിലെ യു.എസ് അംബാസഡറായിരുന്ന ലൂയിസ് വില്യം ഡഗ്ലസിനോടാണ് ആറ്റ്ലി അഭിപ്രായം പങ്കുവെച്ചത്. യു.എസ് വിദേശകാര്യ മന്ത്രാലയത്തിൽനിന്നു ലഭിച്ച രേഖകളെ ഉദ്ധരിച്ച് ഡോൺ പത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 1947 ജൂൺ രണ്ടിന് ഇക്കാര്യം വെളിപ്പെടുത്തി ഡഗ്ലസ് യു.എസ് വിദേശകാര്യമന്ത്രാലയത്തിന് അടിയന്തര ടെലഗ്രാം സന്ദേശം അയക്കുകയും ചെയ്തു.
ഇന്ത്യയുടെയോ പാകിസ്താെൻറയോ ഭാഗമാവണോ എന്ന് തീരുമാനിക്കാൻ പഞ്ചാബ്, ബംഗാൾ പ്രവിശ്യകളിലെ പ്രത്യേക പ്രതിനിധികളെ തെരഞ്ഞെടുക്കാനായിരുന്നു. ആറ്റ്ലിയുടെ തീരുമാനം.അത് പരാജയപ്പെട്ടാൽ ഇന്ത്യയുടെയോ പാകിസ്താെൻറയോ ഭാഗമാക്കാമെന്നും കരുതി. ബംഗാൾ വിഭജനത്തിന് എതിരെ നിൽക്കാനും ഇന്ത്യയിലോ പാകിസ്താനിലോ ചേരാൻ താൽപര്യം കാണിക്കില്ലെന്നുമായിരുന്നു ആറ്റ്ലിയുടെ കണക്കുകൂട്ടൽ. 1947 ജൂൺ 20ന് ഇന്ത്യ വിഭജനത്തെ എതിർക്കുന്നതായി കാണിച്ച് യു.എസ് ന്യൂഡൽഹിയിലെ ഇന്ത്യൻ എംബസിയിലേക്ക് ടെലഗ്രാം അയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.