ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ ൈവറസ് സാന്നിധ്യം തിബത്തിലും സ്ഥിരീകരിച്ചതോടെ, ചൈനയുടെ എല്ലാ മേഖലയിലും അസുഖം വ്യാപിച്ചതായി വ്യക്തമായി. ചൈനക്കു പുറത്ത് 15 രാജ്യങ്ങളിലേക്കും ൈവറസ് പടർന്നതായാണ് ബി.ബി.സി റിപ്പോർട്ട്. ൈവറസ് പടരുന്നതും ചില രാജ്യങ്ങളിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പൊടുന്നനെ എത്തുന്നതും ആശങ്കപ്പെടുത്തുന്നതായി ലോകാേരാഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്റോസ് അധനോം ഗെബ്രിയേസസ് പറഞ്ഞു.
ജർമനി, വിയറ്റ്നാം, ജപ്പാൻ എന്നിവിടങ്ങളിലാണ് ചൈനയിൽ പോയി വന്നവരിൽനിന്ന് അസുഖം പടർന്നത്. ചൈനക്കു പുറത്ത് ഇപ്പോൾ ൈവറസ് ബാധ നിരക്ക് കുറവാണെങ്കിലും അത് ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഗവേഷകർ കൊറോണയെ പിടിച്ചുകെട്ടാനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ, ഇതിനെല്ലാം സമയമെടുക്കുമെന്നതാണ് വസ്തുത. കാലിഫോർണിയയിലെ ലാബ് കേന്ദ്രീകരിച്ച് ശാസ്ത്രജ്ഞർ വികസിപ്പിക്കുന്ന വാക്സിെൻറ മനുഷ്യരിലുള്ള പരീക്ഷണങ്ങൾ തുടങ്ങുന്നതുതന്നെ ജൂണിലാണ്.
റോമിലെത്തിയ ക്രൂസ് കപ്പലിൽ ഒരു വനിതക്ക് കൊറോണ ബാധ സംശയിക്കുന്നതിനാൽ, ഇതിലുള്ള 6000 പേർക്കും പുറത്തിറങ്ങാൻ അനുമതി നിഷേധിച്ചു. മക്കാവുവിൽനിന്നുള്ള വനിതയെയും അവരുടെ പങ്കാളിയെയും ഒറ്റപ്പെട്ട മുറിയിലേക്കു മാറ്റി. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. റഷ്യ ചൈനയുമായുള്ള 4300 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി അടച്ചു.
കൊറോണ ബാധ കൈകാര്യം ചെയ്യുന്നതിൽ ചൈന പുലർത്തുന്ന മികവിനെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ‘ചെകുത്താൻ ൈവറസി’നെ കീഴടക്കുകതന്നെ ചെയ്യുമെന്ന് പ്രസ്താവിച്ചു. എന്നാൽ, രോഗബാധിതരുടെ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. അതിനാൽ, 8000ത്തോളം പേർക്ക് ൈവറസ് ബാധയേറ്റു എന്നല്ലാതെ, ഇവർ എങ്ങനെയുള്ളവരാണെന്നോ പശ്ചാത്തലമെന്താണെന്നോ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.