ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിെൻറ പ്രഭവകേന്ദ്രമായ വുഹാ ൻ നഗരം മനുഷ്യത്വത്തിെൻറ പുതിയ ഗാഥ രചിക്കുന്നു. പുറംലോകവുമായുള്ള ബന്ധമറ്റ് കഴി യുന്ന വുഹാനിലെ ജനങ്ങൾ, മനുഷ്യത്വംകൊണ്ട് ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ്. വൈറ സ് പടരുന്നത് തടയാൻ പരമാവധി പൊതുസമ്പർക്കം കുറക്കണമെന്ന നിർദേശം പരസ്പരം കൈ മാറുകയാണ് അവർ.
സ്വന്തം വീട്ടിലും ഫ്ലാറ്റിലും ഒറ്റപ്പെട്ട് കഴിയുേമ്പാഴും ‘വുഹാൻ ജിയയവു’ (വുഹാൻ ശക്തമായിരിക്കട്ടെ) എന്ന മുദ്രാവാക്യം ജനലിലൂടെ മുഴക്കി പരസ്പരം ധൈര്യം പകരുകയാണ് പലരും. ജനലിലൂടെ ‘വുഹാൻ ശക്തമാകട്ടെ’ എന്ന മുദ്രാവാക്യം മുഴക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ മുദ്രാവാക്യം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിക്കഴിഞ്ഞു. ചൈനയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ളവർ വുഹാന്‍ ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
വുഹാനിലെ ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണപ്പൊതികളുമായി രംഗത്തെത്തിയ ഹോട്ടലുടമയും ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. ചാന്ദ്ര പുതുവർഷാഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച തെൻറ ഹോട്ടലിൽനിന്നാണ് 200 ഭക്ഷണപ്പൊതികൾ ഉടമ ലി ബോ നൽകുന്നത്. വുഹാനിലെ ചങ്ദെ ഗ്രാമവാസിയായ ഹാവോ ജിൻ 15,000 മുഖ കവചമാണ് സൗജന്യമായി നൽകിയത്.
ശ്രീലങ്കയിൽ ചൈനക്കാർക്ക് ഓൺ അറൈവൽ വിസയില്ല
കൊളംബോ: കൊറോണ ൈവറസ് പടരുന്ന സാഹചര്യത്തിൽ ചൈനക്കാർക്ക് വിസ ഓൺ അറൈവൽ അനുവദിക്കേണ്ടതില്ലെന്ന് ശ്രീലങ്ക തീരുമാനിച്ചു. ശ്രീലങ്കയിൽ എത്തിയ ചൈനീസ് സ്ത്രീക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് വിസ ഓൺ അരൈവൽ നിർത്തിയത്. വിമാനത്താവളങ്ങളിൽ എത്തിയാൽ വിസ അനുവദിക്കുന്ന സംവിധാനമാണിത്.
വിസ ആവശ്യമുള്ള ചൈനക്കാർ ഓൺലൈനിലൂടെ അപേക്ഷിക്കണം. അതേസമയം, ചൈനയിലുള്ള 65 ശ്രീലങ്കൻ വിദ്യാർഥികളെകൂടി ഒഴിപ്പിച്ചു. മൂന്നു ദിവസത്തിനിടെ 204 വിദ്യാർഥികളെയാണ് ശ്രീലങ്ക ഒഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.