ബെയ്ജിങ്/വാഷിങ്ടൺ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ യു .എസിലുമെത്തി. വുഹാനിൽനിന്ന് ജനുവരി 15ന് വാഷിങ്ടണിലെ സിയലിലെത്തിയ 30കാരനാണ് രേ ാഗബാധ സ്ഥിരീകരിച്ചതെന്ന് യു.എസ് സർക്കാറിെൻറ രോഗനിയന്ത്രണ കേന്ദ്രം അറിയിച് ചു. ഇയാൾ വാഷിങ്ടണിൽ ചികിത്സയിലാണ്. അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരി ച്ചവരുടെ എണ്ണം 17 ആയി. രാജ്യത്തെ 13 പ്രവിശ്യകളിൽനിന്നായി രോഗം ബാധിച്ചവരുടെ എണ്ണം 440 ആയി ഉയർന്നിട്ടുണ്ട്. ചൈനീസ് പുതുവർഷാഘോഷ കാലയളവായതിനാൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
മരിച്ച 17പേരും ഹുബൈ പ്രവിശ്യയിൽ നിന്നുള്ളവരാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ ഡെപ്യൂട്ടി ഡയറക്ടർ ലി ബിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമാണ് വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരം. കൊറോണ വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സാഹചര്യത്തിൽ രോഗബാധ നിയന്ത്രിക്കുന്നതിൽ അതിഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാൻ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവക്കു പിറകെയാണ് കഴിഞ്ഞ ദിവസം അമേരിക്കയിലും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരുമായി അടുത്തബന്ധം പുലർത്തിയ 2197 പേരെ തിരിച്ചറിഞ്ഞതായും ഇതിൽ 1394 പേർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനകം അസുഖം ഭേദമായ 765 പേർ ആശുപത്രി വിട്ടിട്ടുണ്ട്. വൈറസിെൻറ ഉത്ഭവം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലോകാരോഗ്യ സംഘടനയിൽ ഉൾപ്പെടുത്തണം –തായ്വാൻ
തായ്പെയ്: െകാറോണ വൈറസ് ബാധ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടനയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന് തായ്വാൻ ആവശ്യപ്പെട്ടു. നിലവിൽ ചൈനയുടെ സമ്മർദം കാരണം ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ളവയിൽ തായ്വാന് പ്രവേശനമില്ല. തായ്വാൻ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ നിലപാടാണ് ഇതിനു കാരണം.
ദ്വീപുരാജ്യമെന്ന നിലയിൽ തങ്ങളുടെ നിലനിൽപിന് കൊറോണ പോലുള്ള മാരക വൈറസുകൾ ഭീഷണിയാണെന്ന് തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പരിഗണനകൾ ജനങ്ങളുടെ സുരക്ഷയെ മറികടക്കരുത്. രാഷ്ട്രീയ കാരണങ്ങളാൽ തായ്വാനെ ലോകാരോഗ്യ സംഘടനയിൽനിന്ന് ഒഴിവാക്കരുതെന്ന് വീണ്ടും അഭ്യർഥിക്കുകയാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.