ത​വാ​ങ്​ ചൈ​ന​യു​ടെ ഭാ​ഗ​മെ​ന്ന്​ തി​ബ​ത്ത​ൻ നേ​താ​വ്​

െബയ്ജിങ്: അരുണാചൽ പ്രദേശിലെ തവാങ് ചൈനയുടെ ഭാഗമാണെന്ന് തിബത്തൻ നേതാവും ചൈന തിബത്തോളജി റിസർച് സ​െൻറർ ഡയറക്ടറുമായ ലിയാൻ സിയാഗ്മിൻ. ദലൈലാമയുെട തവാങ് സന്ദർശനം വിവാദമായതി​െൻറ പശ്ചാത്തലത്തിലാണ് തിബത്തൻ നേതാവി​െൻറ പ്രസ്താവന. തവാങ് തിബത്തി​െൻറ ഭാഗമാണ്. തിബത്ത് ചൈനയുടെ ഭാഗവും. അതുകൊണ്ടുതന്നെ തവാങ്ങും ചൈനയുടെ ഭാഗമാണ്. അതിനാൽ, ദലൈലാമ ഇവിടെ സന്ദർശിക്കുന്നത് വിവാദമാക്കേണ്ട കാര്യമില്ല.

 തവാങ്ങിലെ ബുദ്ധ ആശ്രമം തിബത്തിലെ മൂന്ന് പ്രധാന ബുദ്ധക്ഷേത്രങ്ങളുടെ ഭാഗമാണ്. തവാങ്ങിലെ സന്യാസിമാർ പഠിക്കുന്നത് ബുദ്ധ സൂക്തങ്ങളാണ്. മുമ്പ് ദലൈലാമയുടെ സന്ദർശന സമയങ്ങളിൽ ഇന്ത്യൻ സർക്കാർ പിന്തുണക്കുകയും സഹായം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ സമീപനം അത്ര സൗഹാർദപരമല്ല. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും. 

തവാങ് ഇന്ത്യയുടെ ഭാഗമാണെന്ന് ദലൈലാമ പറഞ്ഞതിനോട് യോജിക്കുന്നില്ല. ദലൈലാമയുടെ സന്ദർശനവും അതിർത്തി പ്രശ്നവും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ബാധിക്കും. ഇന്ത്യയും ചൈനയും തമ്മിൽ മികച്ച സൗഹൃദമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏപ്രിൽ നാല് മുതൽ 13 വരെയാണ് ദലൈലാമയുെട സന്ദർശനം. ഇത് വിലക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - dalai lama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.