ഡമാസ്കസ്: സിറിയൻ സൈന്യത്തിെൻറ അക്രമണത്തിൽ കുട്ടികളും മുതിർന്നവരും മരിച്ചുവീണുകൊണ്ടിരിക്കുന്ന അലപ്പോയിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ അനുമതി തേടി പിതാക്കൾ മതപണ്ഡിതരെ സമീപിക്കുന്നതായി റിപ്പോർട്ട്.
We are receiving from Aleppo questions like this one, can a man kill his wife or sister before she is raped by Assad Forces in front of him?
— Muhammad Al-Yaqoubi (@Shaykhabulhuda) December 13, 2016
സിറിയൻ പ്രസിഡൻറ് ബശാർ അസദിെൻറ കീഴിലുള്ള സൈന്യത്തിെൻറയോ സഖ്യകക്ഷികളായ ഹിസ്ബുല്ലയുടെയോ ഇറാൻ മിലീഷ്യയുടെയോ കൈയിലകപ്പെട്ടാൽ അവർ തങ്ങളുടെ മക്കളെ ബലാൽസംഗം ചെയ്യുമെന്നതുകൊണ്ടാണ് കുട്ടികളെയും ഭാര്യമാരെയും കൊല്ലാൻ സിറിയയിലെ പുരുഷൻമാർ മതവിധി തേടിയത്. സിറിയൻ സൈന്യത്തിെൻറ കൈയാൽ ബലാൽസംഗം ചെയ്യപ്പെടുന്നതിനുമുമ്പ് ആത്മഹത്യ ചെയ്യാൻ പോകുന്ന പെൺകുട്ടികളുടെ ഫേസ്ബുക് പോസ്റ്റും പുറത്തുവന്നിട്ടിട്ടുണ്ട്.
മതവിധി തേടിയുള്ള ട്വീറ്റുകൾ തനിക്ക് ലഭിച്ചതായി പ്രമുഖ സിറിയൻ പണ്ഡിതനും നിലവിൽ ലണ്ടനിൽ കഴിയുകയും ചെയ്യുന്ന മുഹമ്മദ് അൽ യാക്കൂബ് സാക്ഷ്യപ്പെടുത്തുന്നു. സിറിയൻ സൈനികരുടെയും സഖ്യകക്ഷികളുടെയും ഉപരോധത്തിൽ 50,000 സാധാരണക്കാരാണ് കിഴക്കൻ അലപ്പോയിൽ നരകയാതന അനുഭവിക്കുന്നത്. ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ല ഉപരോധ മേഖലകളിൽ കൂട്ടക്കൊലകൾ നടത്തുകയാണെന്ന് സന്നദ്ധ പ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.