ഈജിപ്ത്: 100ലധികം  മാധ്യമപ്രവര്‍ത്തകര്‍ തടവറയില്‍

കൈറോ: ഈജിപ്തില്‍ 2013ലെ സൈനിക അട്ടിമറിക്കുശേഷം100ലധികം മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ അറസ്റ്റുകളെന്ന് അറബ് മീഡിയ ഫ്രീഡം മോണിറ്റര്‍ എന്ന സംഘടന പറഞ്ഞു. പിടികൂടപ്പെട്ടവരില്‍ 30ഓളം പേരെ തീവ്രവാദ കേസില്‍ ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. കഴിഞ്ഞമാസം മാത്രം രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ 112 വധശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഈ സമയത്തിനിടെ എട്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.
 

Tags:    
News Summary - egypth arrested 10 journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.