െനെറോബി: ഇത്യോപ്യൻ എയർലൈൻസ് അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ജീവനക്കാർ പരമാവധി ശ്രമിച്ചതായി ഗതാഗ തമന്ത്രി ദഗ്മവിത് മോഗസ്. എയർൈലൻസ് അധികൃതരുടെ നടപടിക്രമങ്ങൾ പിന്തുടരാൻ ശ്രമം തുടർന്നെങ്കിലും വിമാനത്തിെൻറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തകർന്ന വിമാനത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ വിശദീകരണം.
മാർച്ചിലാണ് ഇത്യോപ്യന്‍ എയര്‍ലൈന്‍സ്‍ ഉടമസ്ഥതയിലുള്ള ബോയിങ് വിമാനം കെനിയന്‍ തലസ്ഥാനമായ െനെറോബിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്നുവീണത്. തലസ്ഥാനമായ ആഡിസ്‍ അബബയില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.