ക്വാലാലംപുർ: മലേഷ്യൻ വികസനഫണ്ടിൽ തിരിമറി നടത്തിയ കേസിൽ മുൻ പ്രധാനമന്ത്രി നജീ ബ് റസാഖിനെതിരെ 25 കുറ്റങ്ങൾകൂടി ചുമത്തി. അധികാരം ദുർവിനിയോഗം ചെയ്യൽ, പണം തിരിമറി എന്നിവയുമായി ബന്ധപ്പെട്ടാണ് കുറ്റം ചുമത്തിയത്. ഇതോടെ ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങളുടെ എണ്ണം 32 ആയി. സർക്കാർ ഫണ്ടിൽനിന്ന് 68.1കോടി ഡോളർ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നജീബിനെ അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ നജീബ് കുറ്റങ്ങൾ നിഷേധിച്ചു.
മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ നജീബ് റസാഖിെൻറ ഭരണസഖ്യത്തെ പരാജയപ്പെടുത്തി മഹാതീർ മുഹമ്മദിെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം അപ്രതീക്ഷിത വിജയം നേടിയതിനു പിന്നാലെയാണ് അഴിമതി അന്വേഷണം തുടങ്ങിയത്. വൺ എം.ഡി.ബി യൂനിറ്റ് ആയ എസ്.ആർ.സി ഇൻറർനാഷനലിൽനിന്ന് 1.014 കോടി ഡോളർ തെൻറ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതാണ് ജൂലൈയിൽ അറസ്റ്റിലേക്ക് നയിച്ചത്. ക്വാലാലംപുർ കോടതിയിൽ വിചാരണ നടക്കുേമ്പാൾ പുറത്ത് നൂറുകണക്കിന് അനുയായികൾ തടിച്ചുകൂടിയിരുന്നു.
തെൻറ അക്കൗണ്ടിലെത്തിയ പണം സൗദി ഭരണകൂടത്തിെൻറ സംഭാവനയാണെന്നാണ് നേരത്തേ നജീബ് പറഞ്ഞത്. കുറ്റം ചുമത്തിയതിനു പിന്നാലെ നജീബ് കോടതിക്കു പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചു. രാജ്യത്തെ നിയമത്തിൽ വിശ്വാസമുണ്ടെന്നും താൻ നിരപരാധിയാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. അവസാനംവരെ സത്യം പുറത്തുവരാൻ പ്രാർഥിക്കും. 35 കോടി റിങ്കറ്റിെൻറ മുൻകൂർ ജാമ്യത്തിൽ നജീബിനെ പിന്നീട് കോടതി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.