കാബൂൾ ഇന്ത്യൻ എംബസിക്ക്​ സമീപം സ്​ഫോടനം; 80 മരണം

കാബൂൾ: അഫ്​ഗാനിസ്​ഥാൻ തലസ്​ഥാനമായ കാബൂളി​ലെ ഇന്ത്യൻ എംബസിക്ക്​ സമീപമുണ്ടായ കാർ ബോംബ്​ സ്​ഫോടനത്തിൽ 80 മരണം. 300ലേറെ പേർക്ക്​ പരുക്കേറ്റു. എംബസിയിൽ നിന്ന്​ നൂറു മീറ്റർ അകലെയാണ്​ സ്​ഫോടനം നടന്നത്​. എംബസിയുടെ വാതിലുകളും ജനലുകളും സ്​ഫോടനത്തിൽ തകർന്നെങ്കിലും ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല.

 

നിരവധി രാജ്യങ്ങളുടെ എംബസികളും പ്രസിഡൻറി​​​​​​​​െൻറ ബംഗ്ലാവും സ്​ഫോടനം നടന്ന ​പ്രദേശത്തിനു സമീപത്താണ്​ സ്​ഥിതി ചെയ്യുന്നത്​.പ്രദേശം പുകയിൽ മുങ്ങിയിരിക്കുകയാണ്​. നിരവധി കാറുകൾ സ്​ഫോടനം നടന്ന ഭാഗത്ത്​ ഉണ്ടായിരുന്നതായും നിരവധി പേർക്ക്​​ പരിക്കേറ്റതായും ദൃക്​സാക്ഷികൾ പറയുന്നു. പല വീടുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്​.

എന്നാൽ, സ്​ഫോടനതതി​​​​​​​​െൻറ ഉത്തരവാദിത്തം ആരും ഏറെറടുത്തിട്ടില്ല.

Tags:    
News Summary - Explosion Near Indian Embassy In Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.