വാഷിങ്ടൺ: കമല ഹാരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തുടർന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. കമല ഹാരിസിനെ താൻ ബഹുമാനിക്കുന്നില്ലെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. അവരുടെ ബുദ്ധിയേയും താൻ ബഹുമാനിക്കുന്നില്ല.
കമല ഹാരിസ് ഏറ്റവും മോശം പ്രസിഡന്റായിരിക്കും. നമ്മൾ ജയിക്കേണ്ടത് അത്യാവശ്യമാണെന്ന് താൻ കരുതുന്നു. വ്യക്തിപരമായ ആക്രമണം നല്ലതാണെങ്കിലും മോശമാണെങ്കിലും കമല തന്നെ വ്യക്തിപരമായ ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ന്യുജേഴ്സിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
കമല ഹാരിസിനോട് തനിക്ക് കടുത്ത ദേഷ്യമാണ് ഉള്ളത്. ഈ രാജ്യത്തിനെതിരായ അവർ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് തനിക്ക് ദേഷ്യം. യു.എസ് ജുഡീഷ്യറി സംവിധാനത്തെ അവർ എനിക്കെതിരെ ഉപയോഗിച്ചുവെന്നും ട്രംപ് പറഞ്ഞു. വീടുകൾ വാങ്ങാൻ സാധിക്കാത്തവർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറിയതിനു പിന്നിൽ അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാൻ അദേഹം നിർബന്ധിതനായി. ബൈഡന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.