ധാക്ക: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാൻ പരസഹായം ആവശ്യമാണെന്നും മുതിർന്ന ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി) നേതാവ്.
കുടുംബാംഗങ്ങൾ ജയിൽ സന്ദർശിക്കാറുണ്ടായിരുന്ന സമയത്ത് സ്വയം നടന്നുവന്നിരുന്ന അവർ ഇപ്പോൾ സ്വയം എഴുന്നേറ്റുവരാൻ പറ്റാത്തവിധം അവശയാണെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫഖ്റുൽ ഇസ്ലാം സർക്കാറിനോട് ആവശ്യപ്പെട്ടു.
72കാരിയായ ഖാലിദ സിയയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, മറ്റു കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജയിലിൽതന്നെ കഴിയേണ്ടിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.