ക്വാലാലംപുർ: അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നജീബ് റസാഖി(64)നെതിരെ കുറ്റം ചുമത്തി. മേയിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നജീബിെൻറ പരാജയത്തിന് മുഖ്യകാരണം ഇൗ അഴിമതിക്കേസാണ്.
അഴിമതിയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലായാണ് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. മൂന്നിലും കൂടി 20 വർഷം വരെ തടവുശിക്ഷ അനുഭവിക്കണം. ചൊവ്വാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മലേഷ്യയുടെ വികസനത്തിനായി രൂപവത്കരിച്ച കമ്പനിയുടെ മറവിൽ വൻ അഴിമതി നജീബ് നടത്തിയെന്നാണ് ആരോപണം. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതു മുതൽ അദ്ദേഹം അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുകയാണ്.
മലേഷ്യയുടെ ദീർഘകാല സമഗ്രവികസനം ലക്ഷ്യമിട്ട് 2009ൽ രൂപവത്കരിച്ച വൺ മലേഷ്യ െഡവലപ്മെൻറ് ബർഹാദിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്. ഇതിൽനിന്നു 450 കോടി ഡോളർ (ഏകദേശം 30,000 കോടി രൂപ) നജീബ് റസാഖിെൻറ സ്വന്തക്കാർ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ, എല്ലാ ആരോപണങ്ങളും നജീബ് നിഷേധിച്ചിരുന്നു. കേസിൽ മഹാതീർ സർക്കാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലേഷ്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് അഴിമതിക്കേസിൽ തടവു ശിക്ഷ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.