ലാഹോർ: സൈനിക മേധാവിക്കും സുപ്രീംകോടതി ജഡ്ജിമാർക്കുമെതിരെ നിയമവിരുദ്ധ പ്രസ് താവന നടത്തിയതിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മരുമകൻ മുഹമ്മദ് സഫ്ദർ അറസ്റ്റിൽ. 124 എ വകുപ്പ് പ്രകാരം ഉന്നത പദവി അലങ്കരിക്കുന്നവർക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയെന്ന കുറ്റം ചുമത്തിയാണ് സഫ്ദറിനെതിരെ ലാഹോർ പൊലീസ് കേസെടുത്തത്. ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഒക്ടോബർ13ന് കോടതിയിൽ ഹാജരായപ്പോഴാണ് സൈനിക മേധാവി ഖമർ ജാവേദ് ബാജ്വ തന്നെ ലക്ഷ്യം വെക്കുകയാണെന്ന് സഫ്ദർ ആരോപിച്ചത്. സഫ്ദറിെൻറ ഭാര്യ മർയം നവാസും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.