സോൾ: അഴിമതി ആരോപണത്തിൽ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ഹൈയുടെ വിചാരണ തുടങ്ങി. വിചാരണവേളയിൽ എല്ലാ ആരോപണങ്ങളും പാർക് നിഷേധിച്ചു. ബാല്യകാല സുഹൃത്തിനെ സഹായിക്കാൻ പാർക് അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
കനത്തസുരക്ഷ അകമ്പടിയോടെയാണ് പാർകിനെ കോടതിയിലെത്തിച്ചത്. 18ഒാളം കേസുകളിലായി പാർകിനെതിരെ 1,20,000 പേജുകളുള്ള കുറ്റപത്രമാണ് തയാറാക്കിയത്. ബിസിനസ് നേട്ടങ്ങൾ വാഗ്ദാനം ചെയ്താണ് പാർകിെൻറ സുഹൃത്ത് ചോയ് സൂൻ സിൽ സാംസങ് ഉൾപ്പെടെയുള്ള കമ്പനികളിൽനിന്ന് ലക്ഷങ്ങൾ ഇൗടാക്കിയത്. അഴിമതി ആരോപണമുയർന്നതോടെ പാർകിനെ കഴിഞ്ഞ ഡിസംബറിൽ ഇംപീച്ച് ചെയ്തിരുന്നു.
മാർച്ചിൽ ഭരണഘടന കോടതി ഇംപീച്ച്മെൻറ് ശരിവെക്കുകയും ചെയ്തു. ഇൗമാസാദ്യം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുചായ്വുള്ള സ്വതന്ത്രൻ മൂൺ െജ. ഇൻ പ്രസിഡൻറായി അധികാരമേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.