കൊളംബോ: ശാന്തതയിലേക്ക് നീങ്ങുന്ന ശ്രീലങ്കയിൽ വീണ്ടും അക്രമം. രാജ്യത്തിെൻറ വടക്കുപടിഞ്ഞാറൻ പ്രവശ്യയിൽ കഴിഞ്ഞ ദിവസം പുലർച്ച മുസ്ലിം ഉടമസ്ഥതയിലുള്ള റസ്റ്റാറൻറിനു നേരെയാണ് ആക്രമണമുണ്ടായത്. ഇതിനെ തുടർന്ന് പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് കനത്ത സുരക്ഷ തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. പുട്ടാളം ജില്ലയിലെ അനമദുവ പട്ടണത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. പുലർച്ച നാലിനാണ് ഇവിടെ റസ്റ്റാറൻറ് ആക്രമിക്കപ്പെട്ടത്.
കാൻഡി ജില്ലയിലെ കലാപം സംബന്ധിച്ച് അന്വേഷണത്തിന് കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രസിഡൻറ് മെത്രിപാല സിരിസേന മൂന്നംഗ കമീഷനെ നിയമിച്ചിരുന്നു. കലാപത്തിൽ ഇതിനകം രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി കടകളും പള്ളികളും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബുദ്ധ-സിംഹള വിഭാഗത്തിൽപെട്ട ഒരാൾ മരിച്ചതോടെയാണ് സംഘർഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇതിനെ തുടർന്ന് സർക്കാർ കഴിഞ്ഞ ചൊവ്വാഴ്ച 10ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.