സോൾ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ തന്നെ സ്വാധീനിച്ചതായി യു. എൻ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. ഗാന്ധിയുടെ അർധകായ പ്രതിമ ദക്ഷിണ കൊറിയയിലെ യൊ ൻസി സർവകലാശാലയിൽ അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു മൂൺ. കൊറിയൻ ജനതക്ക് വിലപിടിപ്പുള്ള സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദർശനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും മോദിയും ബാൻ കി മൂണും ചേർന്നാണ് പ്രതിമ അനാവരണം ചെയ്തത്.
1972ൽ ഇന്ത്യയുമായി നയതന്ത്രബന്ധം തുടങ്ങിയ കാലത്താണ് ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായത്. ആദർശമില്ലാത്ത രാഷ്ട്രീയം, അധ്വാനമില്ലാത്ത സമ്പത്ത്, മനഃസാക്ഷിയില്ലാത്ത സന്തോഷം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, സ്വഭാവമഹിമ ഇല്ലാത്ത വിദ്യാഭ്യാസം, ധാര്‍മികത ഇല്ലാത്ത വാണിജ്യം, ത്യാഗമില്ലാത്ത ആരാധന തുടങ്ങിയ തത്വങ്ങൾ ലോകത്തിനുതന്നെ പ്രചോദനം നൽകുന്നതാണെന്നും മൂൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.