ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനും ജമഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സഇൗദിനെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍. കഴിഞ്ഞ ദിവസം പാകിസ്താൻ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍ ഭീകരവാദികളുടെ പട്ടിക പാക് അധികൃതര്‍ക്ക് കൈമാറിയിരുന്നു. അമേരിക്ക നൽകിയ 75 ഭീകരവാദികളുടെ ഇൗ പട്ടികയിൽ ഹാഫിസ് സഇൗദിെൻറ പേരില്ലെന്ന് പാക് വിദേശ കാര്യ മന്ത്രി ഖ്വാജ ആസിഫാണ് അറിയിച്ചത്.
ടെല്ലേഴ്സൺ കൈമാറിയ പട്ടികയിൽ പാകിസ്താനില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭീകരര്‍ക്കായി പാകിസ്താൻ താവളം ഒരുക്കുന്നില്ലെന്നും ഖ്വാജ ആസീഫ് പാർലമെൻറ് സമ്മേളനത്തിൽ അറിയിച്ചു.
2008 ലെ മുംബൈ ആക്രമണമടക്കം ഇന്ത്യക്കെതിരേയുള്ള പല തീവ്രവാദ ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രമാണ് ഹാഫിസ് സഇൗദ്. അമേരിക്കയുെട നിർബന്ധത്തെ തുടർന്ന് 2017 ജനുവരി മുതൽ ഹാഫിസ് സഇൗദിെന പാകിസ്താൻ വീട്ടുതടങ്കലിലാക്കയിരിക്കുകയാണ്. മുംബൈ ആക്രമണത്തിെൻറ പശ്ചാത്തലത്തില്‍ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപണ്ഡിതനായ ഹാഫിസ് സഇൗദിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും മുംബൈ ആക്രണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പാക് നിലപാട്.
അമേരിക്കയുടെ സമ്മർദത്തെ തുടര്‍ന്ന് പാക് സർക്കാർ നിരോധിച്ച ജമാഅത്ത് ഉദ്ദവയെ പേരുമാറ്റി തെഹ്‌രികെ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ എന്ന സംഘടന സഇൗദ് രൂപീകരിച്ചിരുന്നു. 2002 ല്‍ പാകിസ്താന്‍ ലശ്കറെ ത്വയ്യിബയെ നിരോധിച്ചതിനെ തുടർന്നാണ് ജമാഅത്ത് ഉദ്ദവ രൂപീകരിച്ചത്. ഈ സംഘടന നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിൽ സംഘടനയുടെ പേര് മാറ്റി തെഹ്‌രികെ ആസാദി ജമ്മു ആന്‍ഡ് കശ്മീരുമായി ഹാഫിസ് സഇൗദ് എത്തുകയായിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ മില്ലി മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്കും ഹാഫിസ് സഇൗദ് രൂപം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.