റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേലിെൻറ ഭാഗമാക്കാനുള്ള നീക്കത്തിനെതിരെ ഫലസ്തീനിൽ വ്യാപക പ്രതിഷേധം. ഫലസ്തീെൻറ ഭാഗമായ വെസ്റ്റ് ബാങ്ക് പ്രവിശ്യകൾ ഇസ്രായേലിലേക്ക് ചേർക്കണമെന്ന് ഭരണകക്ഷിയായ ലിക്കുഡ് പാർട്ടി ആവശ്യപ്പെട്ടതിനെതിരെയാണ് ഫലസ്തീനി സംഘടനകളായ ഫതഹും ഹമാസും രംഗത്തെത്തിയത്. സമാധാന പ്രക്രിയക്ക് പുതിയ നീക്കം അന്ത്യം കുറിക്കുമെന്നും ഫലസ്തീനി പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ചേർന്ന ലിക്കുഡ് പാർട്ടി യോഗമാണ് ഏകകണ്ഠമായി വെസ്റ്റ് ബാങ്ക് ഇസ്രായേലിെൻറ ഭാഗമാക്കണമെന്ന് ആവശ്യം ഉന്നയിച്ചത്.
സംഘടനയുടെ നിർദേശം സർക്കാർ അംഗീകരിച്ചാൽ മേഖല വീണ്ടും കലുഷിതമാകുമെന്നുറപ്പാണ്. ഇതുവരെയുള്ള യു.എൻ പ്രമേയങ്ങൾക്ക് എതിരാണ് പ്രമേയം.
ഫലസ്തീൻ ജനതക്കു നേരെയുള്ള അതിക്രമമാണ് പ്രഖ്യാപനമെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ഇസ്രായേലിെൻറ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഫലസ്തീൻ യു.എസിലെ പ്രതിനിധിയെ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.