ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയക്ക് വീണ്ടും തിരിച്ചടി. മറ്റൊരു അഴിമതിക്കേസിൽ ഏഴു വർഷം തടവ് വിധിച്ചതിനു പിന്നാലെ നിലവിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേസിലെ തടവ് ഇരട്ടിയാക്കിയാണ് തുടർച്ചയായ രണ്ടാം ദിവസവും കോടതി ഖാലിദക്ക് പ്രഹരമേൽപിച്ചത്.
തെൻറ ഭർത്താവും മുൻ പ്രസിഡൻറുമായ സിയാഉർറഹ്മാെൻറ പേരിലുള്ള സിയ ഒാർഫനേജ് ട്രസ്റ്റ് അഴിമതിക്കേസിൽ അഴിമതി വിരുദ്ധ സമിതി നൽകിയ പുനഃപരിശോധന ഹരജി ശരിവെച്ചാണ് ജസ്റ്റിസുമാരായ ഇനായത്തുർറഹ്മാനും മുസ്തഫിസുർറഹ്മാനുമടങ്ങിയ ഹൈകോടതി ബെഞ്ച് ശിക്ഷ അഞ്ചിൽനിന്ന് പത്തു വർഷമാക്കി ഉയർത്തിയത്.
കേസിൽ ഇൗ വർഷം ഫെബ്രുവരി മുതൽ ശിക്ഷ അനുഭവിച്ചുവരുകയാണ് 10 വർഷം രാജ്യത്തിെൻറ പ്രധാനമന്ത്രിയായ ഖാലിദ സിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.