അഫ്​ഗാനിൽ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ രക്ഷപ്പെടുത്തി

അഷ്​ഗബാദ്​:  അഫ്​ഗാനിസ്​താനിൽ നിന്ന്​ രണ്ടു മാസം മുമ്പ്​ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എഞ്ചിനീയറെ രക്ഷപ്പെടുത്തി. അഫ്​ഗാനിസ്​താൻ വർദക്​ പ്രവിശ്യയിലെ പൊലീസാണ്​ എഞ്ചിനീയറെ രക്ഷപ്പെടുത്തിയത്​. 

അഫ്​ഗാൻ ടി.വി ചാനലായ ടോളോ ന്യൂസാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. ശനിയാഴ്​ചയാണ്​ രക്ഷാ പ്രവർത്തനം നടന്നത്​. നാലാം തവണയാണ്​ എഞ്ചിനീയറെ രക്ഷിക്കാനായി ​ശ്രമം നടത്തുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. എന്നാൽ എഞ്ചിനീയറുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. തുർക്ക്​മെനിസ്​താൻ പവർ ലൈൻ പ്രൊജക്​ടിലെ ഇലക്​ട്രിസിറ്റി ഇൻഫ്രാസ്ട്രെക്​ചർ കമ്പനിയിൽ പ്രവാർത്തിക്കുന്നതിനിടെയാണ്​ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്​. 

Tags:    
News Summary - Hostaged Indian engineer rescued in Afghanistan - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.