സോളോമൺ ദ്വീപിൽ ശക്​തമായ ഭൂചലനം

സിഡ്​നി: സോളോമൺ ദ്വീപിൽ ശക്​തമായ ഭൂചലനം. 7.8രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന്​ പുലർച്ചെയാണ്​ അനുഭവപ്പെട്ടത്​. പലകെട്ടിടങ്ങളും തകർന്നതായി സ്​ഥീരീകരിക്കാത്ത റി​േപ്പാർട്ടുണ്ട്​. ഇതുവരെ മരണങ്ങളൊന്നും ഉണ്ടായിട്ടി​െല്ലന്നാണ്​ പ്രാഥമിക വിവരം.

കടലിനടിയിലാണ്​ ഭൂചലനത്തി​െൻറ ഉറവിടം. യു.എസ്​ ജിയോളജിക്കൽ സർ​േവ പ്രകാരം പ്രാദേശിക സമയം വ്യാഴാഴ്​ച പുലർച്ചെ 4.30നാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. 40കിലോമീറ്റർ ദൂരത്തേക്ക്​ വ്യാപിച്ച ചലനമാണ്​ ഉണ്ടായതെന്ന്​ ജിയോളജിക്കൽ സർവേ പറയുന്നു.

അപകടസ്​ഥല​േത്തക്ക്​ രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട്​. നഷ്​ടങ്ങളുടെ കണക്കുകൾ ശേഖരിക്കുന്നു. ഭൂചലനമുണ്ടയ ഉടൻ സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയെങ്കിലും മണിക്കൂറുകൾക്ക്​ ശേഷം സുനാമി ഭീഷണി ഒഴിഞ്ഞു പോയതായി അധികൃതർ അറിയിച്ചു. എന്നാലും തീരപ്രദേശത്തെ ജനങ്ങളെ മാറിപ്പാർപ്പിക്കുന്നുണ്ട്​.

Tags:    
News Summary - Huge Earthquake Hits Solomon Islands, Tsunami Alert Lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.