സാൻജുവാൻ: കരീബിയൻ ദ്വീപുകളെ ലക്ഷ്യംവെച്ച് ശക്തമായ ചുഴലിക്കാറ്റ്. ഇർമ എന്നറിയപ്പെടുന്ന ശക്തമായ ഇൗ ചുഴലിക്കാറ്റ് കാറ്റഗറി നാലിൽപെടുന്നതാണ്. മുന്നറിയിപ്പിനെ തുടർന്ന് വടക്കുകിഴക്കൻ കരീബിയൻ രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. സ്കൂളുകൾ അടച്ചു.
ആളുകളോട് മുൻകരുതൽ നടപടി സ്വീകരിക്കാനും നിർദേശിച്ചു. യു.എസ് വിർജിൻ ദ്വീപ്, പോർടോറികോ, ഫ്ലോറിഡ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 240 കി.മീ. ആണ് ഇർമയുടെ വേഗമെന്ന് യു.എസ് നാഷനൽ ഹുരിക്കെയ്ൻ സെൻറർ അറിയിച്ചു. ലീവാഡ് ദ്വീപുകളുടെ കിഴക്കൻ മേഖലകളിൽ 515 കി.മീ. തീവ്രതയിൽ കാറ്റ് ആഞ്ഞുവീശും. പിന്നീട് പടിഞ്ഞാറൻ ഭാഗത്തെത്തുേമ്പാൾ കാറ്റിെൻറ ശക്തി ദുർബലമാവും.
ചുഴലിക്കാറ്റിനെ തുടർന്ന് 25 സെ.മീ. മഴ ലഭിക്കുന്നതിനാൽ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഏഴു മീറ്ററോളം ഉയരത്തിൽ തീരമാലകൾ ഉയരും.ബ്രിട്ടീഷ് വിർജിൻ ഉൾപ്പെടെ 12ഒാളം ദ്വീപസമൂഹങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. യു.എസിലെ ടെക്സസും ലൂയിസിയാനയും ചുഴലിക്കാറ്റിെൻറ കെടുതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.