അഫ്​ഗാൻ, ബംഗ്ലാദേശ്​ അഭയാർഥികൾക്ക്​ പൗരത്വം നൽകുമെന്ന്​ ഇംറാൻ ഖാൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ ജ​നി​ച്ച അ​ഫ്​​ഗാ​ൻ, ബം​ഗ്ലാ​ദേ​ശ്​ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ പൗ​ര​ത്വം ന​ൽ​കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. 15 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​വ​ർ​ക്ക്​ പാ​സ്​​പോ​ർ​ട്ടും മ​റ്റു സ​ർ​ക്കാ​ർ രേ​ഖ​ക​ളും ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

13 ല​ക്ഷ​ത്തി​ലേ​റെ അ​ഫ്​​ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ പാ​കി​സ്​​താ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ര​ണ്ടു ല​ക്ഷ​ത്തോളം ബം​ഗ്ലാ​ദേ​ശി​ക​ളും രാ​ജ്യ​ത്തു​ണ്ട്. ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​മാ​യി പൗ​ര​ത്വം ല​ഭി​ക്കാ​തെ ക​ഴി​യു​ന്നവ​ർ​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​ണ്​ ഇം​റാ​ൻ ഖാ​​​െൻറ പ്ര​ഖ്യാ​പ​നം. നേ​ര​ത്തെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന്​ നി​യ​മം കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ മു​ൻ സ​ർ​ക്കാ​റു​ക​ൾ കൈ​ക്കൊ​ണ്ടി​രു​ന്നി​ല്ല.

Tags:    
News Summary - Imran Khan Offering Nationality-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.