ശക്തമായ ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ സുനാമി

ജക്കാർത്ത: ഇന്തോനേഷ്യൻ തീരത്ത്​ ശക്​തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. റിക്​ടർ സ്​കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്​.​ സുലവേസിക്കടുത്തുള്ള ദ്വീപിലാണ്​​ ഭൂചലനമുണ്ടായത്​.
പിന്നീട് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന് 80 കിലോമീറ്റർ അകലെ പലുവിൽ സൂനാമിത്തിരകൾ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ഇന്തൊനീഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുകയായിരുന്നു. ചെറു ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ ശക്തമായ ഭൂകമ്പമുണ്ടായത്. നേരത്തേ പ്രദേശത്ത്​ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും പിന്നീട്​ അത്​ അധികൃതർ പിൻവലിച്ചിരുന്നു.

ജനങ്ങളോട് പാതി തകർന്ന കെട്ടിടങ്ങളിൽ നിന്നും​ സുരക്ഷിതമായ ഇടങ്ങളിലേക്ക്​ മാറാൻ നിർദേശിച്ചതായി ഇന്തോനേഷ്യൻ​ അധികൃതർ പ്രതികരിച്ചു. പ്രദേശത്തെ അധികാരികളെ ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ളതായും അവർ വ്യക്​തമാക്കി.​വെള്ളിയാഴ്​ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിൽ ഒരാൾ മരിക്കുകയും ചില വീടുകൾ നശിക്കുകയും 10ഒാളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ജുലൈ, ആഗസ്​ത്​ മാസങ്ങളിൽ ലോ​േമ്പാക്കിലെ ഹോളിഡേ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ 500ഒാളം പേരാണ്​ കൊല്ലപ്പെട്ടത്​. സുലാവെസിൽ നിന്നും നൂറിലധികം മൈലുകൾ മാറിയുള്ള സ്ഥലമാണ്​ ലോ​േമ്പാക്​.

Tags:    
News Summary - Indonesia earthquake-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.