ജകാർത്ത: ഇന്തോനേഷ്യയിലെ സ്വർണഖനി തകർന്ന് ആറു ഖനിതൊഴിലാളികൾ മരിച്ചു. ഖനിക്കു ള്ളിൽ കുടുങ്ങിയ 40 പേർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 19 പേരെ അ പകടം ഉണ്ടായ ഉടൻതന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യയിലെ ഉത്തര സുലവെസി പ്രവിശ്യയിലാണ് സംഭവം.
രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുെണ്ടങ്കിലും ചെങ്കുത്തായ വഴിയിൽകൂടി ജീവൻരക്ഷാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണ്. പാറയും മണ്ണും ഇടിഞ്ഞുവീണ് ഖനി മുഖം അടഞ്ഞ നിലയിലാണ്.
അനധികൃത ഖനിയാണ് ഇടിഞ്ഞുവീണത്. ഇത്തരം ചെറുകിട സ്വർണഖനികൾ ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക ഭരണകൂടങ്ങൾ നിയമം അത്ര കർശനമായി നടപ്പാക്കാറില്ല.
ആയിരക്കണക്കിന് ഖനി തൊഴിലാളികളുടെ വരുമാന മാർഗമാണ് ഇത്തരം അനധികൃത ഖനന പ്രദേശങ്ങൾ. കഴിഞ്ഞവർഷവും സുലവെസി പ്രവിശ്യയിൽ ഖനി ഇടിഞ്ഞുവീണ് അഞ്ചുപേർ മരിച്ചിരുന്നു. കനത്ത മഴയായിരുന്നു അന്ന് അപകടത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.