സോൾ: ഇൻറർപോളിെൻറ പുതിയ പ്രസിഡൻറായി ദക്ഷിണ കൊറിയയിലെ കിം ജോങ് യാങ്ങിനെ തിരഞ്ഞെടുത്തു. ദുൈബയിലെ ഇൻറർപോൾ വാർഷിക സമ്മേളനത്തിൽ നടന്ന വോെട്ടടുപ്പിൽ കിം റഷ്യൻ ഉദ്യോഗസ്ഥൻ അലക്സാണ്ടർ പ്രോകോപ്ചുകിനെയാണ് പരാജയപ്പെടുത്തിയത്.
യു.എസും ബ്രിട്ടനും യൂറോപ്യൻ യൂനിയനും കിമ്മിെൻറ സ്ഥാനാർഥിത്വത്തെ പിന്തുണച്ചു. രണ്ടു വർഷമാണ് കാലാവധി. ഇൻറർപോൾ മേധാവിയാകുന്ന ആദ്യ ദക്ഷിണ കൊറിയൻ സ്വദേശിയാണ് കിം. കിമ്മിനെ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ അഭിനന്ദിച്ചു.
20ലേറെ വർഷം ദക്ഷിണ കൊറിയയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു 57കാരനായ കിം. 2015ൽ വിരമിച്ചു. ‘‘ലോകം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ദീർഘവീക്ഷണം കൊണ്ടേ അത് മറികടക്കാൻ കഴിയൂ’’വെന്ന് കിം സമ്മേളനത്തിൽ പറഞ്ഞു. റഷ്യൻ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും ഇൻറർപോൾ വൈസ്പ്രസിഡൻറുമാണ് അലക്സാണ്ടർ.
ഇൻറർപോൾ പ്രസിഡൻറായിരുന്ന ചൈനീസ് സ്വദേശി മെങ് ഹൊങ്വെയെ സെപ്റ്റംബർ മുതൽ കാണാതായിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ചൈന തടവിലാക്കിയതായി പിന്നീട് സ്ഥിരീകരിച്ചു. ദിവസങ്ങൾക്കകം മെങ് ഇൻറർപോൾ പ്രസിഡൻറ് സ്ഥാനം രാജിവെച്ചതായി ചൈനീസ് അധികൃതർ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.