തെഹ്റാൻ: 66 പേരുമായി ഇറാനിലെ ദേന പർവതത്തിനു മുകളിൽ തകർന്നുവീണ വിമാനത്തിെൻറ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ടു ദിവസം നീണ്ട കനത്ത പുകയിൽനിന്ന് അന്തരീക്ഷം തെളിഞ്ഞതായും തിരച്ചിലിൽ ഏർപ്പെട്ട റെവലൂഷനറി ഗാർഡ് ഹെലികോപ്ടർ സംഘത്തിന് കൂടുതൽ കാഴ്ച ലഭിക്കുന്നുണ്ടെന്നും ഇറാൻ വക്താവ് റമദാൻ ശരീഫ് പറഞ്ഞു. നൂറിലേറെ പർവതാരോഹകരും മേഖലയിൽ തിരച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്. ഡ്രോണുകൾ വഴി എടുത്ത 500ഒാളം ചിത്രങ്ങൾ പരിശോധിച്ചുവരുകയാണ്.
അസെമാൻ എയർലൈൻസിെൻറ ഇ.പി 3704 വിമാനമാണ് അപകടത്തിൽപെട്ടത്. നീണ്ട ഏഴു വർഷത്തിനുശേഷം മാസങ്ങൾക്കുമുമ്പ് വീണ്ടും സർവിസിന് ഉപയോഗിച്ചുതുടങ്ങിയ യാത്രാവിമാനമാണ് ഇത്.
വിമാനത്തിെൻറ പഴക്കമാണ് ദുരന്തം വരുത്തിയതെന്ന് സംശയമുണ്ട്.
തീവ്രവാദബന്ധം ആരോപിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധംമൂലം പുതിയ വിമാനങ്ങളും വിമാനഭാഗങ്ങളും വാങ്ങാൻ കഴിയാതെ നിരവധി അപകടങ്ങളാണ് രാജ്യത്ത് അടുത്തിടെ ഉണ്ടായത്. സമുദ്രനിരപ്പിൽനിന്ന് 4,400 മീറ്റർ ഉയരത്തിലാണ് കഴിഞ്ഞ ദിവസം വിമാനം വീണത്.
മുഴുവൻ പേരും മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.