തെഹ്റാൻ: ഇറാനെതിരെ പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കണമ െന്ന് പ്രസിഡൻറ് ഹസൻ റൂഹാനി പാകിസ്താനോട് ആവശ്യെപ്പട്ടു. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ശനിയാഴ്ച വൈകീട്ട് ഫോണിൽ വിളിച്ചാണ് റൂഹാനി ആവശ്യമുന്നയിച്ചത്.
ഫെബ്രുവരി 13ന് ഇറാനിലുണ്ടായ ചാവേർ ആക്രമണത്തിൽ റെവലൂഷണറി ഗാർഡിലെ 27 സൈനികർ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ സ്വദേശിയായിരുന്നു ചാവേർ. പാകിസ്താൻ അതിർത്തി മേഖലകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ശ് അൽ അദ്ൽ എന്ന സംഘടനയാണ് ഇറാനിൽ സ്ഥിരമായി ആക്രമണങ്ങൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.