ഡമസ്കസ്: സിറിയയിലെ െഎ.എസ് കേന്ദ്രങ്ങൾക്കു നേരെ ഇറാഖിെൻറ വ്യോമാക്രമണം. ദിവസങ്ങൾക്കുമുമ്പ് രാജ്യത്തിന് ഭീഷണിയുയർത്തുന്ന െഎ.എസ് ഭീകരർക്കു നേരെ നടപടിയെടുക്കുെമന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചിരുന്നു.
സിറിയ-ഇറാഖ് അതിർത്തി കേന്ദ്രീകരിച്ചുള്ള െഎ.എസ് ഭീകരരെയാണ് ലക്ഷ്യംവെച്ചത്. സിറിയൻ സൈന്യവുമായി സഹകരിച്ചായിരുന്നു ആക്രമണം. അന്താരാഷ്ട്ര സൈനിക സഖ്യത്തിെൻറ പിന്തുണയുണ്ട് ഇറാഖിന്. കഴിഞ്ഞദിവസം ഡമസ്കസിനടുത്ത കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ െഎ.എസിന് സിറിയൻ സൈന്യം 48 മണിക്കൂർ സമയം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.