ബഗ്ദാദ്: ഇറാഖ് സർക്കാറിെൻറ എതിർപ്പും അന്താരാഷ്ട്ര സമ്മർദങ്ങളും അവഗണിച്ച് കുർദിസ്താൻ മേഖലയിൽ ഹിതപരിേശാധന നടന്നു. രാവിലെ മുതൽ മേഖലയിലെ പോളിങ് സ്റ്റേഷനുകളിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തി. 56 ലക്ഷം വോട്ടർമാർക്കായി 2065 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. വോെട്ടടുപ്പിെൻറ ശതമാനക്കണക്കുകൾ ലഭ്യമായിട്ടില്ല.
ഇറാഖിൽനിന്ന് സ്വാതന്ത്ര്യം നേടണോ എന്ന കാര്യത്തിലാണ് സ്വയംഭരണപ്രദേശമായ കുർദിസ്താനിൽ വോെട്ടടുപ്പ് നടന്നത്. നേരേത്ത ഇറാഖ് സർക്കാറും സുപ്രീംകോടതിയും ഹിതപരിശോധന സാധുവാകില്ലെന്ന് പ്രഖ്യാപിച്ചിട്ടും പ്രവശ്യ ഭരണകൂടം വോെട്ടടുപ്പുമായി മുന്നോട്ടുപോവുകയായിരുന്നു. യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും അയൽരാജ്യങ്ങളും ഹിതപരിശോധനക്കെതിരെ രംഗെത്തത്തിയിരുന്നു. ഞായറാഴ്ച രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി ഹിതപരിശോധന ഒരുനിലക്കും അംഗീകരിക്കില്ലെന്നും വോെട്ടടുപ്പ് നടന്നാൽ പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കുർദിഷ് മേഖലകളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തണമെന്ന് വിദേശ രാജ്യങ്ങളോട് ഇറാഖ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഹിതപരിശോധനയുമായി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ച് കുർദിസ്താൻ പ്രവിശ്യ സർക്കാറിെൻറ പ്രസിഡൻറ് മസ്ഉൗദ് ബർസാനിയും രംഗത്തുവന്നു. വോെട്ടടുപ്പ് ഫലം നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാറുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതോടെ പ്രവിശ്യ ഭരണകൂടവും കേന്ദ്ര ഭരണകൂടവും തമ്മിൽ പ്രശ്നം രൂക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.കുർദുകൾ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇതിന് ഇറാഖ് സർക്കാർ അംഗീകാരം നൽകില്ല. തുർക്കി, ഇറാൻ, സിറിയ എന്നിവിടങ്ങളിലും ഹിതപരിശോധന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.