ബഗ്ദാദ്: ഇറാഖിൽ െഎ.എസിനെതിരായ യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി ഹൈദർ അൽഅബാദി പ്രഖ്യാപിച്ചു. മൂന്നുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ െഎ.എസ് ഭീകരരെ തുരത്താൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാഖ് -സിറിയ അതിർത്തി പൂർണമായും സൈന്യത്തിെൻറ നിയന്ത്രണത്തിലാണിപ്പോൾ. ഇറാഖിെൻറ മഹത്തായ സംസ്കാരം തകർക്കുകയായിരുന്നു ശത്രുക്കളുടെ ലക്ഷ്യം.
എന്നാൽ, കുറഞ്ഞസമയംെകാണ്ടുതന്നെ ശത്രുക്കൾക്കെതിരെ നമ്മൾ അന്തിമ വിജയം വരിച്ചിരിക്കുന്നു -അബാദി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ തൽ അഫാർ സൈന്യം തിരിച്ചുപിടിച്ചതോടെ െഎ.എസിനെ പൂർണമായി തുരത്തിയതായി സൈന്യം പ്രഖ്യാപനം നടത്തിയിരുന്നു. സിറിയയിൽ െഎ.എസിനെതിരായ പോരാടംട വിജയകരമായി പൂർത്തിയാക്കിയതായി രണ്ടു ദിവസം മുമ്പ് റഷ്യൻ സൈന്യം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.