ബഗ്ദാദ്: െഎ.എസ് തലവൻ അബൂബക്കർ അൽബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. െഎ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി ഇക്കാര്യം സ്ഥിരീകരിച്ചത്. ബഗ്ദാദിയുടെ പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കുമെന്നും െഎ.എസ് അറിയിച്ചു. ബഗ്ദാദിയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സംഘം തയാറായില്ല.
ഇറാഖിലെ മൂസിലിൽ െഎ.എസിൽ നിന്ന് സൈന്യം തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദർ അൽഅബാദിയുടെ പ്രഖ്യാപനത്തിനുശേഷമായിരുന്നു ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. നേരത്തേ പലതവണ ബഗ്ദാദി െകാല്ലപ്പെട്ടതായ വാർത്തകൾ വന്നിരുന്നുവെങ്കിലും ഭീകരസംഘം നിഷേധിക്കുകയായിരുന്നു. സിറിയയിൽ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ബഗ്ദാദിയുടെ തലക്ക് യു.എസ് 2.5 കോടി ഡോളർ പ്രഖ്യാപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.