ശ്രീലങ്കയിൽ റെയ്​ഡിനിടെ പൊട്ടിത്തെറിച്ചത്​ ഐ.എസ്​ ഭീകരർ

കൊളംബോ: കഴിഞ്ഞ ദിവസം ശ്രീലങ്കൻ പൊലീസിൻെറ റെയ്​ഡിനിടെ പൊട്ടിത്തെറിച്ചത്​ തങ്ങളുടെ ആളുകളാണെന്ന്​ ഐ.എസ്​. മൂന്നു പേരാണ്​ ചാവേറുകളായി പൊട്ടിത്തെറിച്ചതെന്ന്​ ഐ.എസ്​ അവകാശപ്പെടുന്നു.

ഇന്നലെ ഐ.എസിൻെറതായി വന്ന സന്ദേശത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. ഓ​ട്ടോമാറ്റിക്​ ആയുധങ്ങളുമായി ശ്രീലങ്കൻ പൊലീസിനോട്​ ഏറ്റുമുട്ടി. അവരുടെ ആയുധശേഖരം ചാവേറുകൾ​ സ്​​േഫാടനം നടത്തി നശിപ്പിച്ചു.

ശനിയാഴ്​ചയാണ്​ ശ്രീലങ്കൻ പൊലീസ്​ കാൽമുണായി മേഖലയിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തിയത്​. തെരച്ചിലിനിടെ തീവ്രവാദികളുമായി വെടിവെപ്പുണ്ടാവുകയും അതിനിടെ മൂന്ന്​ ചാവേർ സ്​ഫോടനമുണ്ടായിരുന്നു.

മൂന്ന്​ സ്​ത്രീകളും ആറു കുട്ടികളുമുൾപ്പെടെ​ 15 പേരാണ്​ ഇൗ സ്​ഫോടനത്തിൽ മരിച്ചത്​. കൊളംബോയിൽ ഈസ്​റ്റർ ദിനത്തിലുണ്ടായ സ്​ഫോടന പരമ്പരക്ക്​​ ആറു ദിവസത്തിനു ശേഷമാണ്​ റെയ്​ഡിനിടെ സ്​ഫോടന​ം നടന്നത്​.

Tags:    
News Summary - ISIS Claims 3 Of Its Terrorists Blew Themselves In Sri Lankan Raids - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.