ബൈറൂത്: സിറിയന്‍ സൈന്യം പിന്മാറിയതോടെ പൗരാണിക നഗരമായ പല്‍മീറ വീണ്ടും ഐ.എസ് പിടിച്ചെടുത്തതായി റിപോര്‍ട്ട്. റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചാണ് ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പല്‍മീറയുടെ പടിഞ്ഞാറുള്ള കോട്ടകളും വടക്കന്‍ മേഖലയും പിടിച്ചടക്കിയ ഭീകരര്‍ അതിവേഗമാണ് മുന്നേറുന്നതെന്നും സംഘം വ്യക്തമാക്കി. പല്‍മീറ കീഴടക്കിയതായി ഐ.എസ് വെബ്സൈറ്റും സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ചയാണ് യുനെസ്കോയുടെ പൈതൃകനഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട പല്‍മീറ വീണ്ടും പിടിച്ചെടുക്കാന്‍ ഐ.എസ് നീക്കം തുടങ്ങിയത്. എണ്ണപ്പാടങ്ങള്‍ പിടിച്ചടക്കിയതിനു ശേഷമാണ് ശനിയാഴ്ച ചരിത്രനഗരിയിലേക്ക് കടന്നത്. ഇതോടെ പല്‍മീറയില്‍ അവശേഷിക്കുന്ന വിലമതിക്കാനാവാത്ത ചരിത്ര വസ്തുക്കള്‍ കൂടി ഭീകരര്‍ തകര്‍ക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. ഒരു വര്‍ഷംകൊണ്ടുതന്നെ നിരവധി ചരിത്രസ്മാരകങ്ങളാണ് തകര്‍ന്നടിഞ്ഞത്.
അതിനിടെ, പല്‍മീറ പിടിച്ചെടുക്കാന്‍ ഐ.എസിനെതിരെ റഷ്യ വ്യോമാക്രമണം ശക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് പല്‍മീറയുടെ ഉള്‍പ്രദേശങ്ങളില്‍നിന്ന് ഭീകരര്‍ പിന്‍വാങ്ങിയതായി നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. 300 ഐ.എസ് ഭീകരരെ കൊലപ്പെടുത്തിയതായും 11 ടാങ്കുകളും വാഹനങ്ങളും തകര്‍ത്തയായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.ശനിയാഴ്ച അര്‍ധരാത്രി 60 തവണയാണ് റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. 2015 മേയിലാണ്
ഐ.എസ് പല്‍മീറ പിടിച്ചെടുത്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ റഷ്യയുടെ പിന്തുണയോടെ ബശ്ശാര്‍ സൈന്യം ചരിത്രനഗരം തിരിച്ചുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.