തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ വിമർശനമുയർത് തി മന്ത്രിസഭയിലെ കൂടുതൽ അംഗങ്ങൾ രംഗത്ത്. സർക്കാറിനകത്ത് മോശമായ കാര്യങ്ങളാണ് നടക്കുന്നതെന്നും നെതന്യാഹുവിെൻറ ഭരണം പരാജയമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് തിങ്കളാഴ്ച രംഗത്തെത്തി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ ഒരു ദശകത്തിനിടെ നെതന്യാഹുവിെൻറ ഭരണത്തിൽ ഇസ്രായേൽ തോൽക്കുകയാണ്. രണ്ടാം ലബനാൻ യുദ്ധത്തിൽ ഞാനത് നേരിട്ട് കണ്ടു. അഭിപ്രായ െഎക്യവും ഉറച്ച തീരുമാനവുമില്ലാത്തതിെൻറ പ്രശ്നമുണ്ട്-ബെന്നറ്റ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഗസ്സയിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനെ തുടർന്ന് രൂപപ്പെട്ട സംഘർഷം അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതോടെയാണ് നെതന്യാഹു സർക്കാറിൽ പൊട്ടിത്തെറി ആരംഭിച്ചത്. വെടിനിർത്തലിൽ വിയോജിച്ച് പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ രാജിവെച്ചിരുന്നു.
തുടർന്ന് ബെന്നറ്റിനെ പ്രതിരോധ വകുപ്പ് ഏൽപിക്കണമെന്ന് നെതന്യാഹു സർക്കാറിലെ സഖ്യകക്ഷിയായ തീവ്ര ജൂതപാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് സമ്മർദതന്ത്രവുമായി വിവിധ മന്ത്രിമാർ രംഗത്തെത്തിയത്.
അതിനിടെ, സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന ആവശ്യം നെതന്യാഹു തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.