ഇ​സ്രാ​യേ​ൽ: ഐക്യ സർക്കാറിനായി നെ​ത​ന്യാ​ഹുവും ഗാന്‍റ്സും

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കനത്ത തിരിച്ചടി നേരിട്ട പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ ന െ​ത​ന്യാ​ഹുവും ലി​കു​ഡ് പാർട്ടിയും വീണ്ടും അധികാരത്തിലേറാൻ നീക്കം തുടങ്ങി. പ്ര​ധാ​ന എ​തി​രാ​ളി​ ​െബന്നി ഗാന ്‍റ്സി​​​​​​​​െൻറ ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി​യുമായി ചേർന്ന് ഐക്യ സർക്കാർ രൂപീകരിക്കാനാണ് നെ​ത​ന്യാ​ ഹുവിന്‍റെ തന്ത്രം.

ഒറ്റക്ക് അധികാരത്തിലേറാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. മറ് റ് സാധ്യതയില്ലാത്തതിനാലാണ് ഐക്യ സർക്കാറിന് ശ്രമിക്കുന്നത്. ഇ​സ്രാ​യേ​ൽ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിന് എല്ല ാ ശ്രമങ്ങളും നടത്തുമെന്നും നെ​ത​ന്യാ​ഹു മാധ്യമങ്ങളോട് പറഞ്ഞു.

ഐക്യ സർക്കാറിന് അനുകൂലമായ നിലപാടാണ് ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി​ നേതാവ് െബന്നി ഗാന്‍റ്സി​ൽ നിന്ന് ഉണ്ടായത്. രണ്ട് വിഭാഗങ്ങളുടെ സഹകരണവും ഉത്തരവാദിത്തവുമാണ് രാഷ്ട്രം ആഗ്രഹിക്കുന്നതെന്ന് െബന്നി ഗാന്‍റ്സ് പറഞ്ഞു. രാജ്യത്ത് മൂന്നാമത് ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ലെന്നും ഗാന്‍റ്സ് വ്യക്തമാക്കി.

97.6 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​യ​​പ്പോ​ൾ നെ​ത​ന്യാ​ഹു​വി​​ന്‍റെ ലി​കു​ഡ്​ പാ​ർ​ട്ടി​യെ പിന്തള്ളി െബന്നി ഗാന്‍റ്​സി​​ന്‍റെ ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി കൂടുതൽ സീറ്റുകൾ നേടി. ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടിക്ക് 33 സീറ്റും ലി​കു​ഡ്​ പാ​ർ​ട്ടിക്ക്​ 31 സീറ്റുമാണ് ലഭിച്ചത്. ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി ഉൾപ്പെടുന്ന ഇടതുപക്ഷത്തിന് 57 സീറ്റും ലി​കു​ഡ് പാർട്ടി ഉൾപ്പെടുന്ന വലതുപക്ഷത്തിന് 55 സീറ്റും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ചെ​റു പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​റ​ബ്​ ജോ​യന്‍റ്​ ലി​സ്​​റ്റ്​ 13 സീ​റ്റ്​ നേ​ടി മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യി. ഷാസ് പാർട്ടി ഒമ്പതും അ​വി​ഗ്​​ദ​ർ ലി​ബ​ർ​മാ​​ന്‍റെ ഇ​സ്രാ​യേ​ൽ ബൈ​തി​നു പാ​ർ​ട്ടി എട്ടും യുനൈറ്റഡ് തോറ ജൂതിസം എട്ടും എലിയറ്റ് ഷാേകദിന്‍റെ യാമിന ഏഴും ലേബർ-ഗെഷർ ആറും ഡെമോക്രറ്റിക് യൂനിയൻ അഞ്ചും സീറ്റുകളിൽ വിജയിച്ചു. 120 അംഗ പാർലമെന്‍റിൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 61 പേരുടെ പിന്തുണ വേണം.

ഈ ​വ​ർ​ഷം ര​ണ്ടാം​ ത​വ​ണ​യാ​ണ്​ ഇ​സ്രാ​യേ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ലി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​റു​ണ്ടാ​ക്കു​ന്ന​തി​ൽ നെ​ത​ന്യാ​ഹു​വിന്‍റെ ലി​കു​ഡ്​ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​ വ​ന്ന​ത്. രാജ്യത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്രധാനമന്ത്രിയായ രാഷ്ട്രീയ നേതാവാണ് നെ​ത​ന്യാ​ഹു​. അ​ഴി​മ​തി​​യാ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ക​ത്തി​ നി​ൽ​ക്കു​ന്ന​തി​നി​ടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.

Tags:    
News Summary - Israeli election: Benjamin Netanyahu Try to Unity Govt -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.