ജറൂസലം: അഴിമതിക്കേസിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും ഭാര്യ സാറക്കുമെതിരെ നടപടിക്കു ശിപാർശ ചെയ്ത് ഇസ്രായേൽ പൊലീസ് അറ്റോണി ജനറലിന് റിപ്പോർട്ട് നൽകി.
മാസങ്ങളുടെ ഇടവേളകളിൽ മൂന്നാം തവണയാണ് പൊലീസ് നെതന്യാഹുവിനെതിരെ റിപ്പോർട്ട് നൽകുന്നത്. കുറ്റം ചുമത്തണോ എന്ന കാര്യം അറ്റോണി ജനറൽ തീരുമാനിക്കും.
തനിക്ക് അനുകൂലമായി വാർത്തകൾ നൽകുന്നതിന് ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ബെസേഖിന് കോടിക്കണക്കിന് ഡോളറുകൾ നൽകിയെന്നാണ് പ്രധാന ആരോപണം. നെതന്യാഹു കൈക്കൂലി നൽകിയതിന് തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിന് എതിരെയുള്ളത്. കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
പൊതുമുതൽ ദുർവിനിയോഗം ചെയ്തതിന് ഭാര്യക്കെതിരെയും കേസുണ്ട്. ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.