ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി െബഞ്ചമിൻ നെതന്യാഹുവിനെതിരെ അഴിമതി കേസിൽ കുറ്റം ചുമത്തണമെന്ന് പൊലീസ്. മാസങ്ങൾ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് കുറ്റം ചുമത്താൻ പൊലീസ് അറ്റോർണി ജനറലിന് ശിപാർശ നൽകിയത്. കൈക്കൂലി, വഞ്ചന എന്നീ കേസുകളിൽ പ്രധനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് െപാലീസ് പക്ഷം.
പൊലീസ് അറ്റോർണി ജനറൽ അവിചെ മൻഡൽബ്ലിസറ്റിന് കൈമാറിയ ശിപാർശയിൽ പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പരിശോധിക്കുകയാണ് അറ്റോർണി ജനറൽ. കേസുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നത് അറ്റോർണി ജനറലിെൻറ തീരുമാന പ്രകാരമായിരിക്കും.
ചില കോടീശ്വരൻമാർക്ക് ചെയ്തുകൊടുത്ത ഉപകാരത്തിന് വൻ വിലവരുന്ന ചുരുട്ടും ആഭരണങ്ങളും സമ്മാനങ്ങളായി സ്വീകരിച്ചുെവന്നതാണ് ഒരു ആരോപണം. ഇസ്രായേലിെല യെദ്യോത് അഹ്റോനത് എന്ന പ്രമുഖ പത്രത്തിെൻറ പ്രസാധകനുമായി രഹസ്യ കരാർ ഉണ്ടാക്കി എന്നതാണ് രണ്ടാമെത്ത കേസ്. വിമത പത്രമായ ഇസ്രായേലി ഹയോം എന്ന പത്രത്തിെൻറ സ്റ്റാറ്റസ് കുറച്ചാൽ നെതന്യാഹുവിനെ പ്രകീർത്തിക്കുന്ന ധാരാളം വാർത്തകൾ നൽകാെമന്നായിരുന്നു കരാർ.
എന്നാൽ, ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. സത്യം വെളിച്ചത്തു വരുമെന്ന് ഉറപ്പുണ്ട്. ദൈവം സഹായിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിലും താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.