തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ഉയർന്ന രണ്ട് അഴിമതിയാരോപണങ്ങളിൽ അദ്ദേഹം കുറ്റാരോപിതൻ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മുൻ ചീഫ് ഒാഫ് സ്റ്റാഫ് അരി ഹാരോയെ മാപ്പുസാക്ഷിയാക്കുന്നത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇസ്രായേൽ കോടതിയിൽ നൽകിയ അപേക്ഷയിലാണ് നെതന്യാഹുവിനെ കോഴക്കേസിൽ കുറ്റമുക്തനാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
നെതന്യാഹുവിെൻറ വസതിയിലെ വീട്ടുചെലവുകൾക്ക് അനർഹമായ അവകാശവാദമുന്നയിച്ചെന്ന കേസിൽ ഭാര്യ സാറയെ പൊലീസ് ചോദ്യംചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കോടതിയിൽ അന്വേഷണസംഘത്തിെൻറ സത്യവാങ്മൂലം. വൻകിട സമ്പന്നരിൽനിന്ന് പ്രതിഫലം സ്വീകരിച്ചുവെന്നും മാധ്യമശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചെന്നുമുള്ള രണ്ട് കേസുകളിലാണ് നെതന്യാഹു അന്വേഷണം നേരിടുന്നത്. കേസുകളിൽ നെതന്യാഹു കുറ്റാരോപിതനാണെന്ന് ആദ്യമായാണ് ഒൗദ്യോഗിക പ്രസ്താവനയുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.