പ്യോങ്യാങ്: പസഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തുമെന്ന് യു.എസിന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താൻ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് ഇറക്കിയതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ.
ഉത്തര കൊറിയയെ നശിപ്പിച്ചു കളയുമെന്ന ട്രംപിെൻറ ഭീഷണിക്കു മറുപടിയായാണ് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റിയോങ് ഹോവിെൻറ മുന്നറിയിപ്പ്. ന്യൂയോർക് സിറ്റിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാവ് കിം ജോങ് ഉന്നാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും അതെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച യു.എൻ പൊതുസഭയിൽ തെൻറ ആദ്യ പ്രസംഗത്തിനിടെയാണ് ഉത്തര കൊറിയയെ നശിപ്പിച്ചുകളയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. അതിനു പിന്നാലെ ട്രംപിെൻറ ജൽപനങ്ങൾ പട്ടികുരക്കുന്നതുപോലെയാണ് കണക്കിലെടുക്കുന്നതെന്ന പരിഹാസവുമായി റിയോങ് രംഗത്തുവന്നിരുന്നു.
അതിനിടെ, ഉത്തര കൊറിയയുടെ ഏതുതരത്തിലുള്ള ആക്രമണങ്ങൾക്കും പരീക്ഷണങ്ങൾക്കും ആദ്യം ഇരയാകുന്ന ജപ്പാൻ ഭീഷണി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ജപ്പാൻ അതിർത്തിയിലെത്തുന്ന ഏതുതരത്തിലുള്ള മിസൈലുകളും ഭീഷണിയാണെന്നു കണ്ടാൽ വെടിവെച്ചിടുമെന്ന് യു.എസും ജപ്പാനും ഉത്തര കൊറിയക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും സംയമനം പാലിക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.