ടോക്യോ: തെക്കു പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 38 പേർ മരിക്കുകയും 50 പേരെ കാണാതാവുകയും ചെയ്തു. മഴ ശമിച്ചിട്ടില്ലാത്തതിനാൽ മരണസംഖ്യ കൂടാനാണ് സാധ്യത. ഒരാഴ്ചയായി മഴ നിർത്താതെ പെയ്യുകയാണ്. മരങ്ങൾ കടപുഴകി. നദികൾ കവിഞ്ഞൊഴുകി. ജലനിരപ്പുയർന്നതിനാൽ അണക്കെട്ടുകൾ തുറന്നു.
മഴയെ തുടർന്ന് വീടുകളുടെ മേൽക്കൂരയിലും ബാൽക്കണികളിലുമാണ് പലരും അഭയം തേടിയത്. ഏതാണ്ട് മൂന്നര ലക്ഷത്തോളം ആളുകൾ ദുരിതബാധിതരാണ്. ദുരിതബാധിത മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫുക്കോക്കയിലാണ് മഴ കനത്ത നാശം വിതച്ചത്. ഇവിടെ നിന്ന് 3,75,000 ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒയിറ്റയില്നിന്ന് 21,000 പേരെ ഒഴിപ്പിക്കാനാണ് നിര്‍ദേശമെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിച്ചിരിക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ പ്രതിവർഷമെത്തുന്ന മഴക്കെടുതികളിൽനിന്ന് മുക്തമാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.