ടോക്യോ: പൗരത്വ ഭേദഗതി നിയമത്തിെനതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യ സന്ദർശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്.
ഇന്ത്യ സന്ദർശനത്തിനെത്തുന്ന ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. നരേന്ദ്രമോദി -ആബെ കൂടിക്കാഴ്ച ഗുവാഹത്തിയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിെനതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഷിൻസോ ആബെ ഇന്ത്യ സന്ദർശനം ഒഴിവാക്കിയേക്കുമെന്ന് ജപ്പാനിലെ വാർത്താ ഏജൻസിയായ ജീജി പ്രസ് റിപ്പോർട്ട് ചെയ്തത്.
പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യാനാണ് ഷിൻസോ ആബെ ഇന്ത്യ സന്ദർശനം തീരുമാനിച്ചത്. അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയുെട വരവ് റദ്ദാക്കിയതിെന കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.
ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന ആബെ ജപ്പാനും സഖ്യസേനയും പങ്കെടുത്ത രണ്ടാം ലോകമഹായുദ്ധ സമയത്തെ യുദ്ധഭൂമിയായിരുന്ന മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ താമസിച്ചേക്കുമെന്നും യുദ്ധത്തിൻെറ 75ാം വാർഷികത്തോടനുബന്ധിച്ച് തുടക്കം കുറിച്ച ‘സമാധാന മ്യൂസിയം’ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.