കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ശിയാ പള്ളിക്കുനേരെ ചാവേറാക്രമണം. 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. െഎ.എസുമായി ബന്ധമുള്ള തീവ്രവാദസംഘം ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു. പള്ളിയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.ഉടൻ മൂന്നു ഭീകരർ പള്ളിയിലേക്ക് പ്രവേശിച്ച് പൊലീസുകാർക്കുനേരെ വെടിയുതിർത്തു. പൊലീസും തിരിച്ചുവെടിവെച്ചു. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. തോക്കിനു പിറകെ ഭീകരർ ആളുകളെ കുത്തിപ്പരിക്കേൽപിക്കാൻ കത്തികളും കൈയിൽ കരുതിയിരുന്നു.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. പള്ളിക്കു നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ജുമുഅക്കായി ആളുകൾ പള്ളിയിലെത്തിയ സമയമായിരുന്നു ആക്രമണം നടന്നത്. ആക്രമണം നടക്കുേമ്പാൾ ആയിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. യുദ്ധമുഖമായി മാറിയ അഫ്ഗാനിൽ തീവ്രവാദസംഘങ്ങളെ അമർച്ചചെയ്യുന്നതിെൻറ ഭാഗമായി കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ട്രംപിെൻറ നീക്കം ആത്മഹത്യാപരമാണെന്നു താലിബാൻ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.